പൂമുഖത്തെ വാതിലില്‍ നോക്കിയിട്ടോടിപ്പോയോള്‍ -
ഞാനറിയും നിന്നെ കണ്ടിട്ടുണ്ടൊരുപാട് -
വാനരക്കൂട്ടുകാര്‍ക്ക് ശാസ്ത്രത്തെക്കാട്ടിയവള്‍ -
മരത്തിന്‍ കൊമ്പില്‍നിന്നും ചാടുന്ന കുരങ്ങാ നീ -
മരത്തെ കെട്ടിപ്പിടിച്ചുറങ്ങാന്‍ പഠിക്കണം
ഉച്ചിയില്‍ ചില്ലിക്കൊമ്പില്‍ കൂടുകെട്ടിയ കുഞ്ഞി-
പ്പക്ഷിതന്‍ കുടുംബത്തെ പോറ്റി നീ വളര്‍ത്തണം .
പാവങ്ങളാണാപ്പക്ഷിക്കമിതാക്കളെന്നുള്ളില്‍
പാലിച്ചു പുലര്‍ത്തിയോരുണ്മയെ നമിക്കുക.
