സുബൈദ

പതിവുപോലെ പുഴക്കരയിലെ ബോട്ട് കടവില്‍  ദിലീപ് കൂട്ടുകാരോടൊത്ത് പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് , സൊറപറഞ്ഞ് ഇരിക്കുകയാരുന്നു.  ദൂരെ അക്കരയില്‍ നിന്നും ആള്‍ക്കാര് മായി തോണി തുഴഞ്ഞു അബുക്കായുടെ എക്സ്പ്രസ് വരുന്നു. 


"മഴക്കോള്   ഉണ്ടെന്നു തോന്നുന്നു." പല്ലില്‍ ഈര്‍ക്കിലും കുത്തി ബാബു പറഞ്ഞു.  

"എടാ അതിലും വലിയ കോള്  വരുന്നു !"  ഓടി കിതച്ചു കൊണ്ട് വന്ന കൃഷ്ണന്‍ പറഞ്ഞു.


Read More>

ഉമറിന്റെ ജീവിതം സീരിയലാകുമ്പോള്‍


മാധ്യമപ്പടയും വള്ളിക്കുന്ന് ... സാറും


മാധ്യമ രംഗത്ത്‌ നല്ല ജോലിയും നല്ല ശമ്പളവും ഉന്നതങ്ങളില്‍ സാധാരണക്കാരന് സാധ്യമല്ലാത്ത പിടിപാടും കയ്മുതലായുള്ള ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകര്‍, കേരളത്തിലെ സര്‍ക്കാരുകളുമായി അവിശുദ്ധ ബന്ധം പുലര്‍ത്തിക്കൊണ്ട് വായ്പയായി വാങ്ങിയ ഫ്ലാറ്റുകളുടെ കടം തിരിച്ചടക്കാതെ കേരളത്തിലെ സാധാരണക്കാരന്റെ നികുതിപ്പണം പിടിച്ചു പറിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നപ്പോള്‍, വാര്‍ത്തകള്‍ ജനങ്ങളിലെക്കെത്തിക്കുന്ന വാര്‍ത്താ മാധ്യമങ്ങള്‍ കണ്ണുകെട്ടി നില്‍ക്കുന്ന നീതി ദേവതാ പ്രതിമ പോലെ അനങ്ങാപ്പാറ നയം സ്വീകരിച്ചപ്പോള്‍, ആരും ചോദിക്കാത്തത് ചോതിക്കാന്‍ ചങ്കുറപ്പുള്ള ഞങ്ങള്‍ ഇവിടെ ഉണ്ട് എന്ന് പ്രഖ്യാപിച്ച്,

മതങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍



പതിവ് ഓണ്‍ ലൈന്‍ പത്രവായനയില്‍ മുഴുകിയിരിക്കുന്ന സമയത്താണ് 'വയനാടന്‍ രാമായണം' എന്ന പുസ്തകത്തെ കുറിച്ച് അറിയാനും അത് വായിക്കാനും ഇടയാകുന്നത്. 

മാപ്പിള രാമായണം എന്ന മാപ്പിളപ്പാട്ട് കാവ്യം പങ്കു വയ്ക്കുന്ന വിവരണങ്ങള്‍ സത്യമാണോ അല്ലയോ  എന്നതിലേക്കുള്ള ഒരു ആത്മാര്‍ഥമായ അന്വേഷണവും സൂക്ഷ്മ നിരീക്ഷണവുമാണ്  ഡോക്ടര്‍ അസീസ്‌ തരുവണ എഴുതിയ 'വയനാടന്‍ രാമായണം ' എന്ന പുസ്തകം വായനക്കാരുമായി പങ്കു വക്കുന്നത്.  
Read More>  പ്രവീണങ്ങള്‍ 

ഒരുവള്‍ നടന്ന വഴികള്‍

ഫാനിന്‍റെ നേര്‍ത്ത മുരള്‍ച്ച കേട്ടാണ് കണ്ണുതുറന്നത്... ചുറ്റുമൊന്നുകണ്ണോടിച്ചു... അപരിചിതമായ മുറി...":നീ എഴുന്നേറ്റോ പത്മാ... പേടിക്കേണ്ട... നമ്മള്‍ ആശുപത്രിയിലാണ്... "പ്രിയയുടെ നനുത്ത വിരലുകള്‍ മെല്ലെ നെറ്റിയില്‍ തലോടി... പുഞ്ചിരിച്ചെന്നു വരുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.. ശരീരമാസകലം വേദന... "കിടന്നോളൂ .....
Read More >    നിഴലുകള്‍ 

കോബ്ര ശരിക്കും കോബ്രയോ അതോ നീര്‍ക്കോലിയോ ?


മമ്മൂട്ടിയും ലാലും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഈ സിനിമ സംവിധാനം ചെയ്തത് കൊണ്ട് ലാല്‍ എന്ത് നേടി ? എനിക്കൊരു പിടിയുമില്ല. കോമഡി എന്ന പേരില്‍ ഈ "പ്രമുഖ " നടന്മാര്‍ ഈ സിനിമയില്‍ കാട്ടിക്കൂട്ടിയിരിക്കുന്ന വിരോധാഭാസങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്. 

സ്വപ്നാലയം


മോഹങ്ങള്‍ പൂവിടും സ്വപ്നാലയം,
ഒത്തിരിയിഷ്ടമീ വിദ്യാലയം.
പുത്തന്‍  കുടയും ബാഗുമായി,
കൂട്ടുകാരെല്ലാം ഓടിയെത്തും.
എന്തൊരു സുഖമാണിവിടെയെന്നോ,
പൂവുകള്‍  പുഞ്ചിരി തൂകി നിൽക്കും.
മാവുകള്‍  പ്ലാവുകള്‍ നെല്ലിമരങ്ങള്‍ -
അങ്കണത്തെ ആരാമമാക്കി.



മലയാളം ബ്ലോഗ്ഗുകളുടെ വസന്തം

പ്രിയപ്പെട്ട  മലയാളികളെ...

വായനയുടെ ലോകത്തേക്ക്‌ നിങ്ങള്‍ക്ക് സ്വാഗതം.  മലയാളത്തിലെ അറിയപെടാത്ത , പക്ഷെ കഴിവുള്ള അനേകം സാഹിത്യ കാരന്‍മാരെ ഇവിടെ നമുക്ക് പരിചയപ്പെടാം .  നിലവാരമുള്ള അനേകം മലയാളം ബ്ലോഗ്ഗുകളുടെ ലിങ്ക് ഇവിടെ കൊടുത്തിട്ടുണ്ട്‌.  വായിക്കുക... പ്രോത്സാഹിപ്പിക്കുക.

ബ്ലോഗ്ഗേര്‍സിനു തങ്ങളുടെ ബ്ലോഗ്‌ ഇവിടെ ലിസ്റ്റ് ചെയ്യാന്‍ ആഗ്രഹം  ഉണ്ടെങ്കില്‍ Add your Blog click  ചെയ്തു  ഇവിടെ ചേര്‍ക്കാം.

കഥ തുടരുന്നു

ഗള്‍ഫിലെ ഒരു താമസ മുറി.  നാല് പേര്‍ ആണിവിടെ താമസിക്കുന്നത്.   മാധവന്‍ , സദാശിവന്‍ , പിള്ള , മോയ്ദീന്‍ .   എല്ലാവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. 

സമയം രാത്രി 10 മണിയായി ക്കാണും .   മാധവന്‍ ഒഴികെ എല്ലാവരും ഉറങ്ങാന്‍ കിടന്നു.  മാധവന്‍ ഒരു സൈഡില്‍ ഇരുന്നു എഴുതുകയാണ്.  ഇടയ്ക്കിടെ സിഗരട്ട് വലിക്കുന്നു.

.......................................................................................
കഥയുടെ ബാകി ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ... Read More>

കഥ, കവിത