മാധ്യമ രംഗത്ത് നല്ല ജോലിയും നല്ല ശമ്പളവും ഉന്നതങ്ങളില്‍ സാധാരണക്കാരന് സാധ്യമല്ലാത്ത പിടിപാടും കയ്മുതലായുള്ള ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകര്‍, കേരളത്തിലെ സര്‍ക്കാരുകളുമായി അവിശുദ്ധ ബന്ധം പുലര്‍ത്തിക്കൊണ്ട് വായ്പയായി വാങ്ങിയ ഫ്ലാറ്റുകളുടെ കടം തിരിച്ചടക്കാതെ കേരളത്തിലെ സാധാരണക്കാരന്റെ നികുതിപ്പണം പിടിച്ചു പറിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നപ്പോള്‍, വാര്‍ത്തകള്‍ ജനങ്ങളിലെക്കെത്തിക്കുന്ന വാര്‍ത്താ മാധ്യമങ്ങള്‍ കണ്ണുകെട്ടി നില്‍ക്കുന്ന നീതി ദേവതാ പ്രതിമ പോലെ അനങ്ങാപ്പാറ നയം സ്വീകരിച്ചപ്പോള്‍, ആരും ചോദിക്കാത്തത് ചോതിക്കാന്‍ ചങ്കുറപ്പുള്ള ഞങ്ങള്‍ ഇവിടെ ഉണ്ട് എന്ന് പ്രഖ്യാപിച്ച്,
