സ്വപ്നാലയം


മോഹങ്ങള്‍ പൂവിടും സ്വപ്നാലയം,
ഒത്തിരിയിഷ്ടമീ വിദ്യാലയം.
പുത്തന്‍  കുടയും ബാഗുമായി,
കൂട്ടുകാരെല്ലാം ഓടിയെത്തും.
എന്തൊരു സുഖമാണിവിടെയെന്നോ,
പൂവുകള്‍  പുഞ്ചിരി തൂകി നിൽക്കും.
മാവുകള്‍  പ്ലാവുകള്‍ നെല്ലിമരങ്ങള്‍ -
അങ്കണത്തെ ആരാമമാക്കി.



കഥ, കവിത